Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.sivankutty

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ലോ​ക നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കും: മ​ന്ത്രി വി.ശി​വ​ന്‍​കു​ട്ടി

അ​ടൂ​ര്‍: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ലോ​ക​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. പെ​രി​ങ്ങ​നാ​ട് തൃ​ച്ചേ​ന്ദ​മം​ഗ​ലം ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഒ​ന്ന് മു​ത​ല്‍ 12 വ​രെ​യു​ള്ള 43 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്തി. അ​പ​ക​ട മ​ര​ണം സം​ഭ​വി​ച്ചാ​ല്‍ മൂ​ന്ന് ല​ക്ഷം രൂ​പ​യും ചി​കി​ത്സ​യ്ക്കാ​യി 75000 രൂ​പ വ​രെ​യും സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. ഇ​തി​ന്‍റെ പ്രീ​മി​യം പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. സ്‌​കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ള്‍​പ്പെ​ടു​ത്തും.

20,000 ഓാ​ളം റോ​ബോ​ട്ടി​ക് കി​റ്റ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര​വി​ഹി​തം കു​റ​ഞ്ഞെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ന് 410.66 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ മാ​റ്റി​യി​ട്ടു​ണ്ട്. 50 ല്‍ ​അ​ധി​കം പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള 340 സ്‌​കൂ​ളു​ക​ള്‍​ക്ക് 60 കോ​ടി രൂ​പ​യു​ടെ സ്‌​പെ​ഷ​ല്‍ എ​ന്‍ റി​ച്ച്‌​മെ​ന്‍റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

 

 

Kerala

ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ആ​ന​ന്ദി​ന്‍റെ വീ​ട്ടി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: മ​ത്സ​രി​ക്കാ​ൻ സീ​റ്റു​കി​ട്ടാ​ത്ത​തി​ൽ മ​നം നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് ബി. ​ത​മ്പി​യു​ടെ വീ​ട്ടി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യെ​ത്തി. ആ​ന​ന്ദി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും നാ​ട്ടു​കാ​രെ​യും സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കി​യ​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ശി​വ​ൻ​കു​ട്ടി ആ​ർ​എ​സ്എ​സി​നെ​യും ബി​ജെ​പി​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. അ​ന​ന്തു അ​ജി, തി​രു​മ​ല അ​നി​ൽ, ആ​ന​ന്ദ് ത​മ്പി എ​ന്നി​വ​ർ ജീ​വ​നൊ​ടു​ക്കി​യ സാ​ഹ​ച​ര്യ​മ​ട​ക്കം വി​വ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

ബി​ജെ​പി, ആ​ർ​എ​സ്എ​സ് പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ജീ​വ​ന് അ​വ​രു​ടെ പ്ര​സ്ഥാ​നം ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത്.

ബി​ജെ​പി​യു​ടെ ജീ​ർ​ണി​ച്ച നേ​തൃ​ത്വ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ക്കു​മെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

 

Kerala

രാ​ഹു​ൽ സ്ഥ​ലം എം​എ​ൽ​എ​യാ​ണ്; ഒ​ഴി​വാ​ക്കി നി​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി പ​ങ്കി​ട്ട​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി നി​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ട്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്ഥ​ലം എം​എ​ൽ​എ​യാ​ണ്. രാ​ഹു​ലി​നെ ശി​ക്ഷി​ക്കു​ക​യോ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

അ​യാ​ളു​ടെ മ​ണ്ഡ​ല​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. രാ​ഹു​ൽ കു​റ്റ​ക്കാ​ര​ൻ ആ​ണെ​ങ്കി​ൽ വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ എം.​ബി.​രാ​ജേ​ഷ്, വി.​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് രാ​ഹു​ൽ വേ​ദി പ​ങ്കി​ട്ട​ത്.

അ​തേ​സ​മ​യം രാ​ഹു​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൗ​ൺ​സി​ല​ർ വേ​ദി വി​ട്ടി​റ​ങ്ങി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ മി​നി കൃ​ഷ്ണ​കു​മാ​റാ​ണ് പ്ര​തി​ഷേ​ധി​ച്ച് വേ​ദി വി​ട്ട​ത്. സ്ത്രീ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന എം​എ​ൽ​എ​യ്‌​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മി​നി കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ട​ത് സം​ഘ​ട​ന​ക​ൾ അ​ദ്ദേ​ഹ​ത്തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ രാ​ഹു​ലി​നെ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ പ​റ​ഞ്ഞി​രു​ന്നു.

 

 

Kerala

ശാ​സ്ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം; മ​ന്ത്രി​മാ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. മ​ന്ത്രി​മാ​രാ​യ എം.​ബി.​രാ​ജേ​ഷ്, വി.​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് രാ​ഹു​ൽ വേ​ദി പ​ങ്കി​ട്ട​ത്.

അ​തേ​സ​മ​യം രാ​ഹു​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൗ​ൺ​സി​ല​ർ വേ​ദി വി​ട്ടി​റ​ങ്ങി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ മി​നി കൃ​ഷ്ണ​കു​മാ​റാ​ണ് പ്ര​തി​ഷേ​ധി​ച്ച് വേ​ദി വി​ട്ട​ത്. സ്ത്രീ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന എം​എ​ൽ​എ​യ്‌​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മി​നി കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ട​ത് സം​ഘ​ട​ന​ക​ൾ അ​ദ്ദേ​ഹ​ത്തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ രാ​ഹു​ലി​നെ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ പ​റ​ഞ്ഞി​രു​ന്നു.

Kerala

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; തീ​യ​തി​ക​ളി​ല്‍ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന 64-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ തീ​യ​തി​ക​ളി​ല്‍ മാ​റ്റം. പു​തു​ക്കി​യ തീ​യ​തി പ്ര​കാ​രം 2026 ജ​നു​വ​രി 14 മു​ത​ല്‍ 18 വ​രെ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ ക​ലോ​ത്സ​വം ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 11 വ​രെ​യാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് തീ​യ​തി മാ​റ്റ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഉ​ത്സ​വ സീ​സ​ണ്‍ ആ​യ​ത​ല​നാ​ല്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന ഗ്രൗ​ണ്ടു​ക​ള്‍ ല​ഭി​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് തീ​യ​തി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഏ​ക​ദേ​ശം 14,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ 249 ഇ​ന​ങ്ങ​ളി​ലാ​യി മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Up